കളിമുറ്റം
സർജാപുര മലയാളി സമാജം മാർച്ച് 01 ന് ഒരു ഏകദിന പരിശീലന ക്യാമ്പ് – “കളിമുറ്റം” കോൺഫിഡന്റ് അന്റിലിയ ക്ലബ് ഹൌസ്സിൽ സംഘടിപ്പിക്കുന്നു . രാവിലെ 7:30 ന് ആരംഭിക്കുന്ന പരിപാടികളിൽ ബാംഗ്ലൂർ സിറ്റി Armed റിസേർവ് ഹെഡ് ക്വാർട്ടർ DCP ശ്രീമതി.ദിവ്യ സാറാ തോമസ് IPS മുഖ്യാതിഥി ആയിരിക്കും. ക്രോഷെ പരിശീലനം, ക്ലേ മോഡലിംഗ്, ട്രെഷർ ഹണ്ട്, പേപ്പർ ബാഗ് നിർമ്മാണ പരിശീലനം, നാടക കളരി, നാടൻ പാട്ട്, മാജിക് ഷോ, കുട്ടികൾക്ക് ലളിത പാചക പരിശീലനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ബാംഗ്ലൂരിലെ പ്രശസ്ത സ്ഥാപനമായ കെൻഫോർട് ആർട്ട് സ്കൂൾ ക്ലേ മോഡലിങ്ങിലും പേപ്പർ ബാഗ് നിർമ്മാണത്തിലും പരിശീലനം നൽകും. സുപ്രസിദ്ധ മജീഷ്യൻ പ്രൊഫ. രാജ് മുത്തയ്യാ യുടെ മാന്ത്രിക പ്രകടനവും ഉണ്ടായിരിക്കുന്നതാണ്.
