ഈ ദിനം ഉത്സാഹ ദിനം

A group of people standing next to a palm tree

Description automatically generated

സർജാപുര മലയാളി സമാജം ഒരു ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ തുറകളിലെ പ്രഗത്ഭർ അണിനിരന്ന കളിമുറ്റം ക്യാമ്പിൽ 150 ഓളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. രാവിലെ 8:30 ന് ആരംഭിച്ച “വൃക്ഷ പരിചയം ” പരിപാടി മധു വാര്യർ നയിച്ചു . പലതരം വൃക്ഷങ്ങളെ പരിചയപ്പെടുത്തിയതും അവയുടെ പ്രയോജനങ്ങളും മറ്റു കൗതുകകരമായ വിവരങ്ങളും എല്ലാവരും ഒരുപോലെ ആസ്വദിച്ചു.

J P നഗർ ആസ്ഥാനമായുള്ള കെൻഫോർട്സ് ആർട്ട് അക്കാദമി ഡയറക്ടർ സുരേഷും ടീമും ക്ലേ മോഡലിങ്ങിലും പേപ്പർ കൊണ്ടുള്ള ഷോപ്പിംഗ് ബാഗ് നിർമ്മാണത്തിലും പരിശീലനം കൊടുത്തു.

പ്രശസ്ത കൗതുക തുന്നൽ (ക്രോഷെ) വിദഗ്ദ്ധ അനുശ്രീ രതീഷ്  വൈദഗ്ധ്യ പരിശീലനം നൽകി. നാടക കളരിയും നാടൻ പാട്ടുകളും കളികളും പ്രിയേഷ് രാമചന്ദ്രന്റെ നേതൃത്വത്തിൽ നടന്നു. മാപ്പിള രാമായണവും നാടോടി കവിതകളും കൊണ്ട് സമ്പുഷ്ടമായ കളിമുറ്റത്തിൽ കുട്ടികൾ പരിശീലിച്ച നാടകം അരങ്ങേറി

കമുകിൻ പാള കൊണ്ടുണ്ടാക്കിയ പാത്രത്തിൽ പ്ലാവില കൊണ്ട് കഞ്ഞിയും പയറും കോരികുടിച്ച് കുരുന്നുകൾ ഗതകാല സ്മരണകൾ ഉയർത്തിയപ്പോൾ പ്രിയ വിവേകിന്റെ തീയും പുകയുമില്ലാത്ത പാചക പരിശീലനം ആസ്വാദ്യവും വേറിട്ട അനുഭവവും ആയി.

17 ടീമുകൾ ആവേശത്തോടെ മത്സരിച്ച നിധി വേട്ട കുട്ടികളുടെ ആശയ ,  ബുദ്ധി, പ്രശ്ന പരിഹാര മാർഗ  വികസനത്തിനും വഴി തെളിച്ചു. വിജയിച്ച ടീമുകൾക്ക് സമ്മാനം നൽകി.

പ്രശസ്ത ഭാഷ പണ്ഡിതൻ ശ്രീ. T P ഭാസ്കര പൊതുവാൾ, മലയാളം മിഷൻ കർണാടകം ചാപ്റ്റർ പ്രസിഡന്റ് കെ ദാമോദരൻ, സെക്രട്ടറി ടോമി ആലുങ്കൽ തുടങ്ങിയവർ കുട്ടികളുമായി സംവദിക്കുകയും വിവിധ മേഖലകളിൽ അറിവുകൾ പകർന്നു നൽകുകയും ചെയ്തു.

undefined

പ്രശസ്ത മജീഷ്യൻ പ്രൊഫ: രാജ് മുത്തയ്യയുടെ അതിശയിപ്പിക്കുന്ന ഇന്ദ്രജാല പ്രകടനത്തോടെ ഒരു ദിവസം നീണ്ട അറിവുകളും ആവേശവും നാടൻ രുചിയും കൈ മുതലാക്കി കളിമുറ്റത്തിൽ നിന്ന് കുട്ടികൾ തിരിച്ചു പോയി.

Comments are closed.

Create a website or blog at WordPress.com

Up ↑

%d bloggers like this: