സർജാപുര മലയാളി സമാജം – ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മറ്റുള്ള സംഘടനകൾക്ക് മാതൃകയായി ബാംഗ്ലൂരിലെ സർജാപുര ആസ്ഥാനമായി പ്രവർത്തിക്കുന്ന സർജാപുര മലയാളി സമാജം. 2018 ലെ പ്രളയകാലത്ത് 40 ടൺ ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കൾ ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയും, കോവിഡ് കാലത് 35 ഓളം ടെലിവിഷൻ സെറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്തു. പെൺകുട്ടികൾക്ക് പഠന സഹായം, മാരക രോഗങ്ങൾക്ക് അടിപ്പെട്ടവർക്ക് ചികിത്സാ സഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വളരെ കുറഞ്ഞ കാലം കൊണ്ട് ഈ സംഘടനക്ക് ചെയ്യുവാൻ സാധിച്ചു.
സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധനർക്കുള്ള ഭവന പദ്ധതി അനുസരിച്ചുള്ള ആദ്യത്തെ ഭവനം ചെറിയനാട് പഞ്ചായത്തിലെ മാംപ്ര മാനവീയം കോളനി പരിസരത്ത് നിർമ്മിച്ചു. പ്രസ്തുത ഭവനത്തിന്റെ താക്കോൽ ദാന കർമ്മം ചെങ്ങന്നൂരിന്റെ ജനനായകൻ ബഹുമാനപ്പെട്ട ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ: സജി ചെറിയാൻ ജൂലൈ 3 രാവിലെ 10 മണിക്ക് നിർവഹിക്കുന്നു.
ഈ അവസരത്തിൽ കുട്ടികൾക്കുള്ള പഠന സഹായത്തിലേക്കുള്ള മൊബൈൽ ഫോൺ വിതരണവും ഉണ്ടായിരിക്കുന്നതാണ്.


Leave a Reply